ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ തിരഞ്ഞെടുത്തു.  മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശിച്ച പേര് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പിന്താങ്ങി. ശബ്ദ വോട്ടിനു ശേഷം ജി.എസ്.പാട്ടീൽ വിജയിച്ചതായി പ്രോടേം സ്പീക്കർ ടി.ബി.ജയചന്ദ്ര പ്രഖ്യാപിച്ചു.

ഗദഗിലെ റോൺ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് 78-കാരനായ പാട്ടീൽ. നാലുതവണ എം.എൽ.എ.യായ നേതാവാണ്. ലിംഗായത്ത് സമുദായംഗമാണ്. കർണാടക മിനറൽ ഡവലപ്മെന്റ് കോർപറേഷൻ, കർണാടക റിവ്യുവബിൾ എനർജി ഡവലപ്മെന്റ് ലിമിറ്റഡ് എന്നിവയുടെ ചെയർപഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്.  പുതിയ സ്പീക്കറായി അദ്ദേഹത്തിന്റെ പേര് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

സിദ്ധരാമയ്യ സർക്കാരിൽ സ്പീക്കർ ആയിരുന്ന യു.ടി. ഖാദർ മന്ത്രിയായതിനെ തുടർന്നാണ് ഒഴിവു വന്നത്.

നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണകൗൺസിലിന്റെ പുതിയ ചെയർമാനായി സലീം അഹമ്മദിനെയും തിരഞ്ഞെടുത്തു. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും എം.എൽ.സി.യുമായ സലീമിനെതിരേ ബി.ജെ.പി.യിലെ പി.എച്ച്. പൂജാറായിരുന്നു സ്ഥാനാർഥി. 30-നെതിരേ 38 വേട്ടുനേടി സലീം വിജയിച്ചു. ബി.ജെ.പി. അംഗമായിരുന്ന ബസവരാജ് ഹൊരട്ടിക്കുപകരമായാണ് സലീം അഹമ്മദ് ചെയർമാൻസ്ഥാനത്തെത്തിയത്. കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതോടെയാണ് സ്ഥാനമാറ്റം.

അതേസമയം സ്പീക്കറുടെ പേര് കോൺഗ്രസിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സ്പീക്കർ തിരഞ്ഞെടുപ്പ് ബിജെപി, ജനതാദൾ (എസ്) അംഗങ്ങൾ ബഹിഷ്കരിച്ചു. പാർട്ടി ലെറ്റർ ഹെഡിൽ സ്പീക്കറുടെ പേര് ഉൾപ്പെടുത്തി കോൺഗ്രസ് പുതിയ കീഴ് വഴക്കമുണ്ടാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
SUMMARY: GS Patil becomes Speaker; Salim Ahmed becomes Council Chairperson

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെ​ടു​ങ്ക​ണ്ട​ത്ത് അ​ച്ഛ​നെ​യും അ​മ്മ​യെ​യും അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി;മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ അതിക്രൂരമായി. കൊ​ല​പ്പെ​ടു​ത്തി....

മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര; 78 പേര്‍ക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍...

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

Related Articles

Popular Categories