മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ ഓണ്‍ലൈനില്‍ നടക്കും. ആദ്യ വർഷം സുഗതകുമാരി ടീച്ചറുടെ കവിതകളും, രണ്ടാം വർഷം കുമാരനാശാന്റെ കവിതകളും, കഴിഞ്ഞ വർഷം ഒ.എൻ.വി. കുറുപ്പിന്റെ കവിതകളുമായിരുന്നു മത്സരത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷം മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളാണ് കുട്ടികൾ ചൊല്ലുന്നത്.

ഈ വർഷത്തെ പ്രത്യേകതയായി കുട്ടികൾക്കൊപ്പം അധ്യാപകർക്കായും കാവ്യാലാപന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കർണാടക ചാപ്റ്ററിൽ നിന്ന് 108 കുട്ടികളും 28 അധ്യാപകരുമാണ് ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്നത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സെന്റർ, മേഖല, ചാപ്റ്റർ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവരാണ് ആഗോള മത്സരത്തിൽ കർണാടക ചാപ്റ്ററിനെ പ്രതിനിധീകരിക്കുന്നത്.

കവിതകൾ കാണാതെ പഠിച്ച്, ഭാവവും താളവും അർത്ഥവും ഉൾക്കൊണ്ട് ചൊല്ലി വീഡിയോയായി സമർപ്പിക്കുന്ന രീതിയിലാണ് മത്സരം നടക്കുന്നത്. മേഖലാ-ചാപ്റ്റർ തല മത്സരങ്ങളുടെ ഒരുക്കങ്ങൾ ചാപ്റ്റർ ഭാരവാഹികളുടെയും മേഖലാ കോ-ഓർഡിനേറ്റർമാരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പരിചയസമ്പന്നരും പ്രതിഭാധനരുമായ വിധികർത്താക്കളാണ് ഈ വർഷത്തെ മത്സരാർത്ഥികളെ വിലയിരുത്തുന്നത്. ഈ വർഷത്തെ മത്സരങ്ങളുടെ കോ-ഓർഡിനേറ്ററായി മലയാളം മിഷൻ അധ്യാപകൻ കൂടിയായ ശൈലേഷ് മാഷ് പ്രവർത്തിക്കുന്നുണ്ട്.

കുട്ടികളെ കവിതയോടും സാഹിത്യത്തോടും കൂടുതൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പഠനപ്രവർത്തനമാണിത്. കഴിഞ്ഞ വർഷങ്ങളിലും ആഗോളതലത്തിലുള്ള സുഗതഞ്ജലി മത്സരങ്ങളിൽ കർണാടക ചാപ്റ്ററിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
SUMMARY: Malayalam Mission Sugatanjali Poetry Singing Competition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ...

‘140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദുബായ്‌ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ...

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

Related Articles

Popular Categories