ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സർവീസുകളാണ് 24 വരെ നിർത്തിവെച്ചത്. അതേസമയം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി അറിയിച്ചു. നേരത്തെ നവംബർ 21 വരെ നിർത്തിവെച്ചിരുന്ന ജിദ്ദ സർവീസുകളാണ് നവംബർ 24 വരെ നീട്ടിയത്.
യാത്ര മുടങ്ങിയവർക്ക് അധിക നിരക്കുകളില്ലാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റിവെക്കാനും (സീറ്റുകളുടെ ലഭ്യതയനുസരിച്ച്), അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും (Full Refund) തിരികെ വാങ്ങാനും സൗകര്യമുണ്ട്. ജിദ്ദ യാത്രക്കാർക്ക് നവംബർ 20-നോ അതിനുമുമ്പോ എടുത്ത ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
SUMMARY: Air India has canceled flight services to and from Jeddah















