കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു..എന്നാൽ, കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത യു.ഡി.എഫിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ഒരു വരി പോലും ആലപിച്ചില്ല.

സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നതിന് മുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സർക്കാരുകൾ ഇത് പാലിച്ചു.ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവും തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത ഔദ്യോഗിക ചടങ്ങുകളിലും ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു.

കർണാടകയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തുന്നതിന് തൊട്ടുമുമ്പ് ‘വന്ദേമാതരം’ പൂർണമായി ആലപിച്ച ശേഷമാണ് മറ്റ് ഔദ്യോഗിക പരിപാടികളിലേക്ക് കടന്നത്.

ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും വന്ദേമാതരം മുഴുവനായി ആലപിച്ചു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്.
SUMMARY: Congress governments in other states except Kerala sang Vande Mataram in full

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

Related Articles

Popular Categories