ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കബാണവാര സ്വദേശി അഭിനന്ദൻ (33), മകൻ യദുവീർ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഭിനന്ദന്റെ ഭാര്യ ഹരിണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച രാവിലെ 7.30 ഓടെ ഹരിണി തന്നെയാണ് ഭർത്താവും മകനും അനക്കമില്ലാതെ കിടക്കുകയാണെന്ന് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങളില്‍ രക്തക്കറയും ചെവിയില്‍ നിന്ന് ചോര വന്നതിന്റെ ലക്ഷണങ്ങളും മുറിവുകളും കണ്ടെത്തിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ കുടുംബവഴക്കിനെ തുടർന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ഹരിണി സമ്മതിക്കുകയായിരുന്നു.

എന്നാല്‍, ഈ കൊലപാതകത്തില്‍ ഹരിണിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഹരിണിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. വീടുകളിലെ സി.സി.ടി.വി കാമറകള്‍ പ്രവർത്തിക്കാത്ത നിലയിലായിരുന്നു. ഇവ മനഃപൂർവ്വം ഓഫാക്കിയതാണോ അതോ ദൃശ്യങ്ങള്‍ നീക്കം ചെയ്തതാണോ എന്നും പരിശോധിക്കുന്നുണ്ട്.

ഡിപ്ലോമ ബിരുദധാരിയായ അഭിനന്ദൻ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ആറുവർഷം മുമ്പാണ് ഹരിണിയുമായി വിവാഹം കഴിയുന്നതും ചിക്കബാണവാരയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നതും. 2025 ജനുവരിയില്‍ ഹരിണിയെ കാണാതായതിനെ തുടർന്ന് സോളദേവനഹള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തിരിച്ചെത്തിയ ഹരിണിയെ ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചകള്‍ക്ക് ശേഷമാണ് വീണ്ടും അഭിനന്ദനൊപ്പം താമസിപ്പിച്ചത്.

എന്നാല്‍ അതിനുശേഷവും ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. അഭിനന്ദന്റെ അമ്മ ഭാഗ്യമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിക്കബാണവാര പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

SUMMARY: Chikkabanavara murder: Wife arrested; husband and son killed by suffocation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

Related Articles

Popular Categories