ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽനിന്നാണ് ആനയെ പിടികൂടിയത്. ഈ മാസം ഒൻപതിന് സിദ്ധാപുര പരിധിയിലുള്ള കരടിഗോട് ഗ്രാമത്തിലെ ഘട്ടഡല്ലയിലെ സ്വകാര്യ എസ്റ്റേറ്റിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 34 വയസ്സുള്ള തോട്ടം തൊഴിലാളിയെയാണ് ആന അവസാനമായി ചവിട്ടികൊന്നത്. തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്നും വ്യാപകമായ പ്രതിഷേധങ്ങളുയർന്നിരുന്നു.
അമ്മത്തി-സിദ്ധാപുര മേഖലയിലെ ആക്രമകാരികളായ മൂന്ന് ആനകളെ പിടികൂടാൻ രൂപവത്കരിച്ച വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമാണ് ആനയെ പിടികൂടിയത്. ഏകദേശം 32 വയസ്സുള്ള കൊമ്പനാനയെയാണ് പിടികൂടിയത്. ആനയെ പിന്നീട് കുശാൽനഗറിലെ ദുബാരെ ആന ക്യാമ്പിലേക്ക് മാറ്റി.
SUMMARY: Wild tusker that killed seven captured
















