ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ് ജോണ്‍സ് ഓഡിറ്റോറിയം കാമ്പസ്. മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നടന്ന വിവിധ സെഷനുകള്‍ സാഹിത്യാസ്വാദകാരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിവിധ ഭാഷകളില്‍ സംവാദങ്ങള്‍, പുസ്തക ചര്‍ച്ച എന്നിവ അടക്കം 60 ഓളം സെഷനുകളാണ് ഇന്നലെ നടന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ എഴുത്തുകാരും ചിന്തകരും സെഷനുകളുടെ ഭാഗമായി.

📷  മലയാള സെഷന്‍: മലയാള നാടകം – രചനയും ആവിഷ്കാരവും
📷  ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും

മലയാളം വിഭാഗത്തില്‍ രാവിലെ 11 ന് നടന്ന മലയാള നാടകം – രചനയും ആവിഷ്കാരവും എന്ന സെഷനില്‍ നാടക പ്രവര്‍ത്തകാരായ പ്രകാശ് ബാരെ, അനിൽ തിരുമംഗലം, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. കെ ആർ കിഷോർ മോഡറേറ്ററായിരുന്നു. സമകാലിക മലയാള നാടകവേദി നേരിടുന്ന പ്രമേയപരവും സാങ്കേതികവുമായ മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചയ്ക്കാണ് സെഷന്‍ വേദിയായത്. ഉച്ചക്ക് നടന്ന മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും എന്ന സെഷനില്‍ എഴുത്തുകാരായ കെ പി രാമനുണ്ണി, അർഷാദ് ബത്തേരി, എന്നിവര്‍ പങ്കെടുത്തു. ബ്രിജി കെ ടി മോഡറേറ്ററായി. വൈകിട്ട് നടന്ന സാഹിത്യ വിമർശനത്തിന്റെ വർത്തമാനത്തില്‍ ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി എന്നിവര്‍ പങ്കെടുത്തു. രാഹുൽ എ ആർ മോഡറേറ്ററായിരുന്നു.

📷 സാഹിത്യ വിമർശനത്തിന്റെ വർത്തമാനം

മുഖാമുഖം പരിപാടിയില്‍ മലയാളം എഴുത്തുകാരായ ബെന്ന്യമിന്‍, സോണിയ ചെറിയാന്‍, സന്തോഷ്‌ ഏച്ചിക്കാനം എന്നിവര്‍ പങ്കെടുത്തു.  അനാവരണയില്‍ നടന്ന പുസ്തക പ്രകാശന പരിപാടിയില്‍ എഴുത്തുകാരന്‍ സക്കറിയയുടെ 50 കഥകള്‍- ഇംഗ്ലീഷ് കഥാസമാഹാരം പ്രകാശനം ചെയ്തു. തുടര്‍ന്നു സക്കറിയ അനുപമ രാജുവുമായി നടത്തിയ സംഭാഷണവും നടന്നു. നീണ്ട കഥകൾ- മലയാളം സെഷനില്‍ എൻ.എസ്.മാധവൻ ടി പി വിനോദുമായുള്ള സംഭാഷണം, ജ്ഞാനഭാരം എന്ന കൃതിയെ വിലയിരുത്തി നടന്ന പരിപാടിയില്‍ രചയിതാവ് ഇ. സന്തോഷ് കുമാർ, ടോണി സേവ്യര്‍, രാഹുൽ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

📷 മുഖാമുഖത്തില്‍ ബെന്യാമിന്‍

സമാപന ദിവസമായ ഇന്ന് മൂന്നു മലയാളം സെഷനുകളാണ് നടക്കുന്നത്. രാവിലെ 11 മുതൽ വേദി: മഥനയില്‍ നടക്കുന്ന കവിതയിലെ വിഭിന്ന സ്വരങ്ങൾ എന്ന സെഷനില്‍ പി രാമൻ, സന്ധ്യ ഇ, സോമൻ കടലൂർ, ടി പി വിനോദ് (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കും. 

ഉച്ചയ്ക്ക് 1 ന് വേദി അക്ഷരയില്‍ നടക്കുന്ന കോളമെഴുത്ത് മലയാളത്തിൽ എന്ന പരിപാടിയില്‍ എംകെ ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിരാ ബാലൻ എന്നിവര്‍ പങ്കെടുക്കും. ഉമേഷ് രാമൻ മോഡറേറ്ററാകും

വൈകിട്ട് 3 ന് മഥനയില്‍ നടക്കുന്ന ടെക്നോ സംസ്കാരവും സാഹിത്യവും എന്ന സെഷനില്‍ എൻഎസ് മാധവൻ, സന്തോഷ് ഏച്ചിക്കാനം, എംപി ലിബിൻ രാജ്, അനീസ് സിസിഒ (മോഡറേറ്റർ) എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12 ന് നടക്കുന്ന മുഖാമുഖത്തില്‍ എഴുത്തുകാരായ എന്‍ എസ് മാധവന്‍, ഉച്ചയ്ക്ക് 1 ന് സക്കറിയ, ഉച്ചയ്ക്ക് രണ്ടിന് പോയട്രീ വിഭാഗത്തില്‍ സോമൻ കടലൂർ, 1.45 ന് ചിന്നാര ലോക- കുട്ടികളുടെ വിഭാഗത്തിൽ ‘യംഗ് വോയ്‌സസ്, ബിഗ് സ്റ്റോറീസ്’ (ഇംഗ്ലീഷ് + മലയാളം) എന്ന സെഷനില്‍ മലയാളി ബാല രചയിതാവ് ഓസ്റ്റിൻ അജിത്ത് എന്നിവര്‍ പങ്കെടുക്കും.

സാഹിത്യ സെഷനുകൾക്കൊപ്പം സംഗീതവും യക്ഷഗാനവും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികളും ഇന്ന് അരങ്ങേറും.മേളയുടെ പ്രധാന വേദിയായ സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ 9:50 വരെ അനിരുദ്ധ് ഐതാളും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത കച്ചേരി നടക്കും. വൈകിട്ട് 5 ന്  നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ ബുക്ക് ബഹ്മ പുരസ്കാരം സമർപ്പിക്കും. പ്രശസ്ത തെലുങ്ക് സാഹിത്യകാരൻ മുഹമ്മദ് ഖദീർ ബാബുവിനാണ് ഇത്തവണത്തെ ബുക്ക് ബ്രഹ്മ പുരസ്കാരം. ബുക്ക് ബ്രഹ്മ ഫൗണ്ടേഷനും ബുക്ക്‌വേമും സംയുക്തമായി നൽകുന്ന ‘ബുക്ക് ബ്രഹ്മ–ബുക്ക്‌വേം ഇംഗ്ലീഷ് ഫിക്ഷൻ ഓഫ് ദി ഇയർ 2026’ നേടിയ ജനനി കണ്ണനും വേദിയില്‍ വെച്ച് പുരസ്കാരം നല്‍കും. തമിഴ് എഴുത്തുകാരനായ പെരുമാൾ മുരുകന്റെ നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ ‘ഫയര്‍ ബേര്‍ഡ്’ ആണ് ജനനി കണ്ണനെ പുരസ്കാര ജേതാവാക്കിയത്.

വൈകുന്നേരം 6.30 മുതല്‍ പട്‌ല സതീഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ നാഗവൃജ ക്ഷേത്ര പാവഞ്ചെയുടെ ശ്രീ ജ്ഞാനശക്തി സുബ്രഹ്‌മണ്യസ്വാമി കൃപാപോഷിത യക്ഷഗാന മണ്ഡലി അവതരിപ്പിക്കുന്ന യക്ഷഗാനത്തോടെ സാഹിത്യോത്സവത്തിന് സമാപനമാകും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

Related Articles

Popular Categories