അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

1938ൽ ജസ്റ്റിസ് കുഞ്ഞിരാമൻ നായരുടെ നേതൃത്വത്തിൽ രൂപീകൃതമായ ബാംഗ്ലൂർ കേരള സമാജം, 1950 മുതൽ വിമാനപുരത്തു പ്രവർത്തിച്ചു വരുന്ന കൈരളി കലാസമിതി, 1952ൽ രൂപീകൃതമായ യശ്വന്തപുരം കേരള സമാജം, 1957ൽ വിശ്വനാഥന്റെയും എ കുമാരന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ദൂരവാണിനഗർ കേരളസമാജം, 1966ൽ ഇന്ദിരാനഗറിൽ സ്ഥാപിതമായ കലാവേദി, 1970 മുതൽ തിപ്പസാന്ദ്രയിൽ പ്രവർത്തിച്ചുവരുന്ന ഫ്രണ്ട്സ് ക്ലബ്ബ്, ജാലഹള്ളിയിലെ ബെൽമ, 1973ൽ കെ എം പീതാംബരന്റെയും വി സി വേലായുധൻറെയും നേതൃത്വത്തിൽ ബാട്രായനപുരയിൽ ആരംഭിച്ച ഡെക്കാൻ കൾച്ചറൽ സൊസൈറ്റി, 1974 മുതൽ എം കെ തോമസ്, വി ശിവശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദിരാ നഗറിൽ രൂപീകൃതമായ ഇസിഎ, 1976ൽ എ ആർ ബാലകൃഷ്ണ തിലകന്റെയും എൻ എ ഭരതൻ്റെയും നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ ശ്രീ നാരായണ സമിതി, 1981ൽ പി എം കുട്ടി, ടി രാജൻ എന്നിവർ തുടക്കം കുറിച്ച ഉദയനഗറിലെ സിപിഎസി, 1985 മുതൽ ഗംഗനഹള്ളിയിൽ പ്രവർത്തിക്കുന്ന കലാജ്യോതി, 1987ൽ രൂപീകരിച്ച യലഹങ്കയിലെ പ്രോഗ്രസ്സീവ് ആർട്‌സ് ക്ലബ്, 1987 മുതൽ കമ്മനഹള്ളിയിൽ പ്രവർത്തിച്ചുവരുന്ന ക്രിയേറ്റീവ് ആർട്സ് ആന്റ് സ്പോർട്സ് അസോസിയേഷൻ (കാസ), 1990ൽ രൂപീകൃതമായ അൾസൂറിലെ കഥാരംഗം സാഹിത്യവേദി, 1991ൽ കാടുഗോഡിയിൽ ആരംഭിച്ച കൈരളി കൾച്ചറൽ അസോസിയേഷൻ, കോറമംഗലയിലെ കൈരളി കലാവേദി, 1997ൽ ജോസഫ് വന്നേരിയുടെയും വി പീതാംബരൻ്റെയും നേതൃത്വത്തിൽ രൂപീകൃതമായ മലയാളി റൈറ്റേഴ്‌സ് ആന്റ്റ് ആർട്ടിസ്റ്റ് ഫോറം, 1998ൽ പി ബാലകൃഷ്ണ പിള്ളയുടെയും അനിൽകുമാർ വർമ്മയുടെയും നേതൃത്വത്തിൽ നാഗഷെട്ടിഹള്ളിയിൽ രൂപീകൃതമായ കലാകൈരളി, യലഹങ്കയിലെ അരുണോദയ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ, 2001 മുതൽ പ്രവർത്തിച്ചുവരുന്ന ജാലഹള്ളിയിലെ ഹർഷന്റെ ഹാസ്യവേദി, ബൊമ്മനഹള്ളിയിലെ കൈരളി സോഷ്യൽ സർവ്വീസ്, ജെപി നഗർ കേരള സമാജം, കുന്ദലഹള്ളി കേരള സമാജം, 2009 മുതലുള്ള ദർശന സിനിമാ സൊസൈറ്റി. 2013ൽ തുടങ്ങിയ സുവർണ കർണാടക കേരള സമാജം, 2015ൽ കെ രാജേന്ദ്രന്റെയും പി ജി നായരുടെയും എന്റെയും നേതൃത്വത്തിൽ രൂപീകൃതമായ സികെഎംഎ, രാജരാജേശ്വരിനഗർ മലയാളി സമാജം, പ്രവാസി മലയാളി അസോസിയേഷൻ, അൻവറിൻ്റെ ഒരുമ, കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി, വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ, എൻഎഎൽ കൈരളി കലാവാണി, ഐടി/ഐടിഇഎസ് എംപ്ലോയീസ് യുനിയൻ (കെഐടിയു), നാദാപുരം കൾച്ചറൽ ഫോറം, സർജാപുര മലയാളി സമാജം, നന്മ കേരള സമാജം, രാമമൂർത്തി നഗറിലെ പാലക്കാടൻ കൂട്ടായ്മ, ബാംഗ്ലൂർ നമ്പീശൻസ് അസോസിയേഷൻ, 2022ൽ തുടങ്ങിയ കർണാടക മലയാളി സമാജം തുടങ്ങി വലുതും ചെറുതുമായി ഇരുന്നൂറോളം സംഘടനകൾ ബാംഗ്ലൂരിലുണ്ട്. കൂടാതെ നിരവധി മലയാളി അസോസിയേഷനുകൾ കർണാടകയിലെ വിവിധ ജില്ലകളിലുമുണ്ട്.

കർണാടകയിലെ മലയാളി സംഘടനകളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു കോൺഫെഡറേഷൻ ഓഫ് കർണാടക മലയാളി അസോസിയേഷൻ- സികെഎംഎ രൂപീകരിച്ചത്. 2013ൽ മലയാള-കന്നട സിനിമ അവാർഡും 2014ൽ മലയാള-കന്നട ടെലിവിഷൻ അവാർഡും സികെഎംഎ നൽകിയിരുന്നു. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ പ്രശസ്‌ത സിനിമാ താരങ്ങളായ മധു, ശിവരാജ് കുമാർ, ലാൽ, ശ്വേതാ മേനോൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരും സംബന്ധിച്ചിരുന്നു. മലയാളികൾ നടത്തിയ ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്. ഞാനായിരുന്നു സികെഎംഎയുടെ ജനറൽ സെക്രട്ടറി.

സംഘടനകളുടെ പിൻബലമില്ലാതെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ ബാംഗ്ലൂരിലുണ്ട്. ടി എം ബാലൻ, ബി കൃഷ്‌ണൻ, കെ സുരേഷ്, മുകുന്ദൻ, പുതുക്കുടി ചന്ദ്രൻ, കല്ലിക്കണ്ടി ചന്ദ്രൻ, ടോണി, കണ്ണൻ, ബൈജു, ബിജു അരുൺ ദേവസ്യ തുടങ്ങി നിരവധി പേർ ബാംഗ്ലൂരിലെ മലയാളികളുടെ പ്രശ്ന‌ങ്ങളിൽ ആത്മാർഥമായി ഇടപെടുന്നു.

റോഡിൽ വീണു കിടക്കുന്ന അനാഥരെയടക്കം ആശുപ ത്രിയിലെത്തിക്കുകയും ചികിത്സയ്ക്കുശേഷം അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മെറ്റി ഗ്രേസ്, അയൂബ്, ബിജു, ജേക്കബ്ബ് എന്നിവർ ചെയ്യുന്നത്. കൈൻഡ് ഹാർട്ട്, റൈസ് എന്നീ പേരുകളിൽ സാമൂഹ്യ സേവനം ചെയ്യുന്നവരാണിവർ. ഉള്ളാലിലെ എ ആർ രാജേന്ദ്രൻ, നിജാസ്, ഡെന്നിസ്, മെൽബിൻ, അജയ്ഘോഷ്, ഇന്ദിരനഗറിലെ പ്രസന്നൻ, മത്തിക്കരയിലെ പണിക്കർ, ബൊമ്മനഹള്ളിയിലെ എം ജെ അനിൽ, ബന്നാർഘട്ടയിലെ മധു കലമാനൂർ, ദിനേശ് പിഷാരടി, കമ്മനഹള്ളിയിലെ നാരായണ പ്രസാദ്, ഷാജു കെ ജോർജ് തുടങ്ങിയവർ മലയാളികൾക്കു സഹായ ഹസ്‌തവുമായി രംഗത്തുണ്ട്. സംഘടനകളുടെ പിൻബലമില്ലാതെ സാമൂഹ്യസേവനം ചെയ്യുന്നവർ അവരുടെ പേരു വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്തവരാണ്.

ദശലക്ഷത്തിൽപ്പരം മലയാളികൾ ബാംഗ്ലൂരിൽ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്. ജാതി -മത-രാഷ്ട്രീയ -സാംസ്കാരിക-സാഹിത്യ-സാമൂഹ്യ മേഖലകളിൽപ്പെട്ട ഇരുനൂറോളം വരുന്ന മലയാളി സംഘടനകളിലെല്ലാം കൂടി ഇരുപതിനായിരത്തിൽ താഴെ അംഗങ്ങൾ മാത്രമേ ഉള്ളൂ. ക്രിസ്ത്യൻ പള്ളികളുടെ കീഴിൽ നൂറുകണക്കിനു സംഘടനകൾ ഉണ്ട്. കെഎംസിസിയുടെ കീഴിലും അമ്പതിലധികം മറ്റു കമ്മിറ്റികൾ നിലവിലുണ്ട്. എൻഎസ്എസിൻ്റെ കീഴിൽ നൂറോളം കരയോഗങ്ങളും എസ്എൻഡിപി ബാംഗ്ലൂർ യൂണിയന്റെ അമ്പത് ശാഖകളും നിലവിലുണ്ട്. പല സമാജങ്ങൾക്കും നിരവധി യൂണിറ്റുകളുമുണ്ട്.

ബാംഗ്ലൂരിൽ ഇത്തരത്തിൽ 500ൽ കൂടുതൽ മലയാളി സംഘടനകൾ നിലവിലുണ്ട്. ഓരോ യൂണിറ്റിലും 200-250 അംഗ ങ്ങൾ ഉണ്ടായാൽ പോലും ഏകദേശം അരലക്ഷം പേർ മാത്രമേ സംഘടനാ രംഗത്തുള്ളൂ. ഈ സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ 500ൽ താഴെയേ വരൂ. മിക്കയാളുകളും രണ്ടും മൂന്നും സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നവരാണ്. ഇത് പലതിന്റെയും സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അലങ്കാരത്തിനുവേണ്ടി വിവിധ സംഘടനകളുടെ ഭാരവാഹികളായി അള്ളിപ്പിടിച്ചു നിൽക്കുന്നവർ കർമോത്സുകതയും ആത്മാർഥതയുമുള്ള പ്രവർത്തകരുടെ വളർച്ചയ്ക്കു തടയിടുകയാണ്. അതുകൊണ്ടു കൂടിയാണു പലതും കടലാസുസംഘടനകളായത്.

സാമ്പത്തികമായും തൊഴിൽപരമായും ഉന്നതിയിലുള്ളവർ മാത്രമേ മലയാളി സംഘടനകളിലും പൊതുരംഗത്തും സജീവമാകാറുള്ളൂ. ബാംഗ്ലൂർ മലയാളികളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചു മലയാളി സംഘടനകൾ ചിന്തിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല എന്നതാണു വാസ്‌തവം. തലപ്പത്തുള്ളവരുടെ ലാഭേച്ഛയോടെയുള്ള പ്രവർത്തനങ്ങൾ ബാംഗ്ലൂരിലെ നിരവധി മലയാളി സംഘടനകളുടെ തിരോധാനത്തിനു കാരണമായിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സംഘടനകളിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും വഴിവിട്ട ജാതി -മതചിന്തകളും പ്രാദേശിക വേർതിരിവുകളും രാഷ്ട്രീയവൽക്കരണങ്ങളും മൂലം ഐക്യം തകർന്നു പല സംഘടനകളും അപചയത്തിൻ്റെ പാതയിലാണ്. ജാതീയ സ്പർധയും അവഗണനകളും പ്രവാസി മലയാളികൾക്കിടയിൽ സാർവത്രികമാണ്. ജാതീയ സംഘടനകളുടെ തലപ്പത്ത് ഉള്ളവരേ ക്കാളും മറ്റുള്ളവരിലാണ് ഈ സ്വഭാവം കൂടുതലായി കാണുന്നത്.

ഉന്നതവിദ്യാഭ്യാസം ഉള്ളവർ പോലും ജാതീയമായ അസ്‌പൃശ്യത പ്രകടിപ്പിക്കുന്നവരാണ്. പുതുതായി ഒരാളെ പരിചയപ്പെടുമ്പോൾ ജാതി മനസ്സിലാക്കാനാണു പലർക്കും താൽപര്യം. പേരിലൂടെ ജാതി തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ അച്ഛന്റെ പേര് ചോദിക്കും. സംഘടനാ തലപ്പത്തുള്ളവർ ആദ്യം മതം പിന്നെ ജാതി അതിനുശേഷം രാഷ്ട്രീയം പിന്നെ തെക്ക്-വടക്ക് എന്നിങ്ങനെ വിഭാഗീയത വെച്ചുപുലർത്തുന്നവരാണ്. മുഴുവൻ മലയാളികളെയും പ്രതിനിധാനം ചെയ്യുന്ന പൊതു സംഘടനകളിൽ ജാതീയതയും രാഷ്ട്രിയവും കലർത്താനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടന്നുവരുന്നുണ്ട്. മതപരവും ജാതീയവുമായി ചിന്തിക്കാനും പ്രവർത്തിക്കാനും താൽപര്യമുള്ളവർ അത്തരം സംഘടനകളിൽ സജീവമാവുകും പൊതു സംഘടനകളെ നിഷ്പക്ഷമായി പ്രവർത്തിക്കാൻ അനുവദിക്കുകയുമാണു വേണ്ടത്. ആത്മാർഥതയും നിസ്വാർഥതയും കൈമുതലായ പൊതു പ്രവർത്തകർക്ക് എതിരെ ആസൂത്രിതമായി നടത്തുന്ന ആരോപണങ്ങൾ തികഞ്ഞ സാമൂഹ്യദ്രോഹമാണ്. സ്ഥാനമാനങ്ങൾ അലങ്കാരമായി കാണുന്ന സ്വാർഥരുടെ മുൻപിൻ നോക്കാതെയുള്ള ആരോപണവും നിരുത്തരവാദപരമായ പ്രവർത്തനങ്ങളും സമൂഹത്തിനു ഗുണകരമാകുമായിരുന്ന ഒരുപാട് നല്ല പൊതുപ്രവർത്തകരെ നഷ്‌ടപ്പെടുത്തിയിട്ടുണ്ട്.

പണ്ടു കാലങ്ങളിൽ കന്നഡിഗരോട് ഇണങ്ങിച്ചേർന്നു ജീവിച്ചിരുന്ന ബാംഗ്ലൂരിലെ മലയാളി സമൂഹത്തെക്കുറിച്ചു ഭരണ തലത്തിലടക്കം നല്ല മതിപ്പായിരുന്നു. വ്യാപാര വാണിജ്യ സേവന മേഖലകളിൽ ആത്മാർഥമായി പ്രവർത്തിച്ചു സത്യസന്ധതയോടെ ജീവിച്ച മലയാളികൾ ബാംഗ്ലൂരിൽ കേരളത്തിൻ്റെ മഹിമ ഉയർത്തിയവരാണ്. എന്നാൽ ചില മലയാളികളുടെ പ്രവർത്തനഫലമായി ബാംഗ്ലൂരിലെ മലയാളിസമൂഹം ഒന്നടങ്കം കന്നഡിഗരുടെ മുന്നിൽ പരിഹാസ്യരാകുകയാണ്. ചിട്ടി നടത്തി ചതിക്കുന്നവരും മാർവാഡികളിൽനിന്നു പണം പലിശയ്ക്കെടുത്തു മുങ്ങുന്നവരും ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേകിച്ചു നേഴ്‌സിംഗ് കോളേജുകളെ കേന്ദ്രീകരിച്ച് അഡ്‌മിഷൻ്റെ പേരിൽ പണം വിഴുങ്ങുന്നവരും വാഹന മോഷ്‌ടാക്കളും രാസലഹരി വിൽപ്പനക്കാരും മറ്റു തട്ടിപ്പു വീരന്മാരും ഇവിടെ സജീവമാണ്.

പത്തു ലക്ഷത്തിൽപ്പരം മലയാളികൾ ബാംഗ്ലൂരിൽ നേരിട്ടും അവരെ ആശ്രയിച്ച് അതിൻ്റെ എത്രയോ ഇരട്ടിയാളുകൾ നാട്ടിലും ജീവിക്കുന്നുണ്ട്. പ്രവാസികളുടെ അത്യധ്വാനമാണു കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെ തീറ്റിപ്പോറ്റുന്നത്. പിറന്ന നാട്ടിൽ ജീവിത സാഹചര്യം അപ്രാപ്യമാകുന്നതു കൊണ്ടാണ് അനുകൂല സാഹചര്യങ്ങൾ തേടി അന്യനാടുകളിൽ എത്തിപ്പെടാൻ ആളുകൾ പ്രേരിതരാകുന്നത്. പ്രവാസജീവിതം ഓരോ വ്യക്തിയെയും പക്വമതിയാക്കും. ജനിച്ചു വളർന്ന ചുറ്റുപാടിൽ നിന്നകന്ന് അന്യനാട്ടിൽ കഴിയുമ്പോൾ ജീവിതത്തിലെ നിസ്സാരവും ഗൗരവവുമായ കാര്യങ്ങൾ തനിച്ചു ചെയ്യേണ്ടിവരും.

പ്രവാസം അനുഭവങ്ങളുടെ കലവറയാണ്. പല ഭാഷകൾ സ്വായത്തമാക്കാനുള്ള സുവർണാവസരവും. എത്തിപ്പെടുന്ന ദേശത്തെ ഭാഷ പെട്ടെന്നു പഠിച്ച് അതതു നാട്ടിലെ ജനങ്ങളുമായി സഹവർത്തിത്വത്തിൽ ആകാനുള്ള മലയാളിയുടെ കഴിവ് അപാരമാണ്. മലയാളിയുടെ ഏകീകൃത സ്വഭാവം പ്രകടമാകുന്നത് അന്യ സംസ്ഥാനങ്ങളിൽ ജീവിക്കുമ്പോഴാണ്. ഡിസംബർ അവസാനം വരെ നിളുന്ന ഓണാഘോഷമാണു മലയാളികളെ ഒന്നിപ്പിക്കുന്നത്. പൂക്കളം, വടംവലി, പാചകം തുടങ്ങി കലകായിക മത്സരങ്ങളും ചെണ്ടമേളം നാടൻ കലകൾ, ഓണസദ്യ, ഗാനമേള എന്നിവ ആഘോഷങ്ങളെ സമ്പന്നമാക്കുന്നു. കേരളത്തിൽ നിന്നുള്ള കലാ -സാംസ്കാരിക പ്രവർത്തകരും രാഷ്ട്രട്രീയ നേതാക്കളും പങ്കെടുക്കാറുണ്ട്.

പൊതുവായി മലയാള ഭാഷ സംസാരിക്കുന്നു എന്നല്ലാതെ വസ്ത്ര-ഭക്ഷണ ജീവിതരീതികളിൽ കേരളത്തിലെ ജനങ്ങൾ ഏറെ വ്യത്യസ്‌തരാണ്. കച്ചവടത്തിനു വന്ന അറബികളുടെ സംസ്കാരം, വിദേശികളെ അനുകരിച്ചു വശത്താക്കിയ ജീവിത രീതി. ക്രിസ്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം എന്നിവ ജനങ്ങളെ പല തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

1986 മുതലുള്ള പ്രവാസ ജീവിതത്തിനിടയിൽ വിവിധ സംസ്ഥാനങ്ങളിലായി വ്യത്യസ്‌ത രീതികളിൽ ജീവിക്കുന്നവരുമായി അടുത്തിടപഴകാൻ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കർണാടകത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിക്കുവാനും ഗ്രാമീണ ജീവിതം അടുത്തറിയുവാനും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 1998ൽ അസംബ്ലി തിരഞ്ഞെടുപ്പു റിപ്പോർട്ട് ചെയ്യാൻ ഏഷ്യാനെറ്റ് പ്രതിനിധികളോടൊപ്പം കർണാടകത്തിലെ പല മണ്ഡലങ്ങളിലും ഞാൻ യാത്ര ചെയ്‌തിട്ടുണ്ട്. അടിയുറച്ച മാതൃഭാഷാ സ്നേഹികളാണു കന്നഡികർ. റാഗിമുദ്ദയാണ് ഇവരുടെ ഇഷ്ടഭക്ഷണം. പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഇവർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നു.

കല്യാണത്തെയും ദാമ്പത്യത്തെയും ദൈവിക പരിവേഷത്തോടെ കാണുന്നവരാണു കന്നഡികരും തമിഴരും. ഇവർ സ്വന്തം സഹോദരീ പുത്രിയെ കല്യാണം കഴിക്കുന്നതു സാധാരണമാണ്. അമ്മയുടെ ആങ്ങള ഇവർക്കു മുറൈമാമനാണ്. കല്യാണത്തലേന്നു വധൂവരന്മാരെ മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നത് ആചാരത്തിൻ്റെ ഭാഗമാണ്. സദ്യകളിൽ കൈകൊണ്ടു കോരിയാണ് ഇവർ ഭക്ഷണം വിളമ്പിയിരുന്നത്. ആ രീതി മാറിയിട്ടുണ്ട്. എങ്കിലും ഗ്രാമങ്ങളിൽ ചിലയിടങ്ങളിൽ പഴയ രീതിയിൽ തന്നെയാണു ഭക്ഷണം വിളമ്പുന്നത്. കല്യാണദിവസം പച്ചക്കറിഭക്ഷണം മാത്രമാണ്. പിന്നീട് നടക്കുന്ന സൽക്കാരങ്ങളിൽ ചില വിഭാഗത്തിനു മട്ടൻ ഊട്ടയുമുണ്ട്.

പെൺകുട്ടികൾക്കു പ്രായപൂർത്തി ആകുന്നതുമായി ബന്ധപ്പെട്ട് ഇവരുടെയിടയിൽ ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ആദ്യമായി ഋതുമതിയായാൽ അത് ആചാര പൂർണമായ ചടങ്ങായി കന്നഡിഗർ ആഘോഷിക്കും. വീടും പരിസരവും അലങ്കരിച്ച് ഉച്ചഭാഷിണിയും അലങ്കാരദീപവും ഒരുക്കി അയൽക്കാരെയും ബന്ധുക്കളെയും പരിചയക്കാരെയും ക്ഷണിച്ചുവരുത്തി വിരുന്നു നൽകുന്നത് ഇതിന്റെ ഭാഗമാണ്.

അതിഥികളെ തരം തിരിച്ചു നിർത്തുന്ന രീതി ഇവർക്കിടയിലില്ല. കർണാടകത്തിലെ വീടുകളിൽ ചെന്നാൽ വീടിനകത്തു ക്ഷണിച്ചിരുത്തി കുടിക്കാൻ വെള്ളം നൽകും. അതിനു ശേഷമാണു കാര്യങ്ങൾ ചോദിക്കുക. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന കന്നഡിഗർ പ്രായഭേദമെന്യേ അപരിചിതരോടു തികഞ്ഞ മാന്യത പുലർത്തുന്നവരാണ്.

ഇവരുടെ ഈ സ്വഭാവ വൈശിഷ്ട്യത്തിനു മുഖ്യകാരണം തികഞ്ഞ ഈശ്വര വിശ്വാസമാണ്. വീടുകളിൽ ഈശ്വരാരാധനയ്ക്ക് പ്രത്യേക സ്ഥലം മാറ്റിവെച്ചു ദൈവത്തിൻ്റെ ഫോട്ടോകളിൽ പൂമാല ചാർത്തുന്നതും നിത്യപൂജ ചെയ്യുന്നതും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പരിചയക്കാരെ ദിവസങ്ങളോളം കണ്ടില്ലെങ്കിൽ ഉൽക്കണ്‌ഠപ്പെടുകയും എന്തെങ്കിലും അസുഖവും ആപത്തും സംഭവിച്ചുവെന്ന് അറിഞ്ഞാൽ സ്വന്തക്കാരെക്കാളുപരി സങ്കടപ്പെടുന്നതും കന്നഡിഗരുടെ പൊതു സ്വഭാവമാണ്. പല അവസരങ്ങളിലും താഴേക്കിടയിലുള്ളവർതൊട്ട് ഉന്നതന്മാരായ കന്നഡിഗരുടെ വരെ സ്നേഹവും ബഹുമാനവും വിശ്വാസവും ആർജിക്കുവാനും അവരുടെ സ്വന്തക്കാരനെന്ന പോലെ ജീവിക്കാനും എനിക്കവസരം ലഭിച്ചു.

സ്ത്രീകൾ തമ്മിൽ പരിചയപ്പെട്ടാൽ നിർബന്ധ പൂർവം ‘മനേഗെ ബന്നി’ (വീട്ടിലേക്കു വരൂ) എന്നുപറഞ്ഞു വീട്ടിലേക്കു ക്ഷണിക്കുന്നത് ഇവരുടെ രീതിയാണ്. വീടുകളിൽ എത്തുന്ന സ്ത്രീകൾക്കു വസ്ത്രവും കുങ്കുമവും വളയും പൊട്ടും മറ്റു സമ്മാനവും കൊടുത്താണു പറഞ്ഞയക്കുക. അതിഥികളെ വെറും കൈയോടെ പറഞ്ഞയക്കരുത് എന്നാണ് ഇവരുടെ വിശ്വാസം. വീടിനു സമീപത്തെ അന്യരുടെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും സ്വന്തമെന്നപോലെ ഐശ്വര്യ വർധനയ്ക്ക് അരിപ്പൊടികൊണ്ടു കോലം വരയ്ക്കുന്നതു കന്നഡസ്ത്രീകളുടെ പ്രത്യേകതയാണ്. മരണപ്പെട്ടാൽ ബാന്റുമേളവും ഡാൻസും പടക്കവും ഇവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാണ്. മൃതദേഹവുമായി പോകുമ്പോൾ വഴിനീളെ പൂക്കൾ വാരി എറിയുന്നതും പതിവാണ്. അന്ത്യകർമങ്ങൾ ചെയ്യേണ്ടുന്നയാൾ തലമുണ്ഡനം ചെയ്യുന്നത് വിശ്വാസത്തിൻ്റെ ഭാഗമാണ്.
🟥

അടുത്ത അധ്യായം ▶ ഗുരുവിന് സര്‍ക്കാരിന്റെ ആദരവ്

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

Related Articles

Popular Categories