കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വറിലാണ് സംഭവം നടന്നത്. ആക്രമികൾ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് വിവരം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
SUMMARY: injected with a syringe; Attack on police while patrolling in Kozhikode
സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














