തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി. രണ്ടാമത്തെയാളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടെ ഇന്ത്യൻ എംബസിയിലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാകുമെന്നും ഈ ആഴ്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു എന്നിവരാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബിയെ യു.എസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആൻ മേരിയെ ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
SUMMARY: Incident involving the killing of Malayali women in the US: Post-mortem of one victim completed; bodies to be brought home quickly
















