സാന്‍ ഫ്രാന്‍സിസ്കോ: ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ ഊബറില്‍ ജീവനക്കാരില്‍ നിന്ന് വലിയൊരു വിഭാഗത്തെ പിരിച്ചുവിടുന്നു. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സി.ഇ.ഒ ദാരാ ഖോസ്റോവ്ഷാഹി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഊബറിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. സി.ഇ.ഒ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലിലൂടെയാണ് പിരിച്ചുവിടല്‍ തീരുമാനം അറിയിച്ചത്. അതിവേഗം വളര്‍ന്നതോടെ കമ്പനിയില്‍ മാനേജ്മെന്റ് തലങ്ങളും ഏകോപന സംവിധാനങ്ങളും വര്‍ധിച്ചെന്നും ഇത് തീരുമാനങ്ങളെടുക്കുന്നതില്‍ സങ്കീര്‍ണത സൃഷ്ടിച്ചെന്നും അദ്ദേഹം ഇമെയിലില്‍ പറയുന്നു.
ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി. പ്രധാനമായും മാനേജർമാർക്ക് കീഴിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം പ്രവർത്തിക്കുന്ന ‘മൈക്രോ-ടീമുകളുടെ’ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് നീക്കം.
എഐ സാങ്കേതികവിദ്യ കൂടുതൽ മേഖലകളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങളിലും ഊബർ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഐ അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് കമ്പനി മാറുമ്പോൾ വരും ദിവസങ്ങളിലും കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2025 അവസാനം ഊബറിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പുതിയ പിരിച്ചുവിടലുകൾ പൂർത്തിയായാൽ ആഗോള ജീവനക്കാരുടെ എണ്ണം 30,000ൽ താഴെയാകും. 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ജീവനക്കാരുടെ എണ്ണം എത്തുക. കോവിഡ് മഹാമാരിയെ തുടർന്ന് 2020 മേയിൽ ഏകദേശം 6700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
SUMMARY: Massive layoffs at Uber: 3,300 workers to be laid off
















