കോഴിക്കോട്: മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ലോറി വീണു അപകടം. ഇന്ന് രാവിലെ 7.30-ഓടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ഈ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്, ട്രെയിനുകള്‍ വൈകിയുമാണ് സർവീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു.
ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ലോറി ട്രാക്കിലേക്ക് മറിഞ്ഞുവീണത്. ട്രാക്കില്‍ വീണുകിടക്കുന്ന ലോറി എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതിനുള്ള തീവ്രശ്രമങ്ങള്‍ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേർന്ന് നടത്തിവരികയാണ്.
SUMMARY: Tipper lorry overturns onto railway tracks at Mukkali, Kozhikode; train traffic disrupted
















