തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,360 രൂപ കുറഞ്ഞ് വിപണി നിരക്ക് 1,13,520 രൂപയിലെത്തി. ഗ്രാമിന് 170 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി താഴ്ന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്ന നിരക്കില്‍ തുടർന്ന ശേഷമാണ് വിപണിയില്‍ പെട്ടെന്നുള്ള ഈ ആശ്വാസ ഇടിവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യതിയാനങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില താഴാൻ കാരണമായത്. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകള്‍ മുന്നില്‍ക്കണ്ട് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാകും.
SUMMARY: Gold rate is decreased
















