തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 110 രൂപ കൂടി. ഇതോടെ ഗ്രാമിന് 14,255 രൂപയും പവന് 1,14,040 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.
SUMMARY: Gold rate is increased
















