ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍. നാളെ മുതലാണ് പണിമുടക്ക്. ശനിയും ഞായറും ബാങ്ക് അവധി ആയതിനാൽ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്‌ച്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനങ്ങൾ തടസപ്പെടാം.
ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്തംബര്‍ 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പണിമുടക്ക് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകള്‍ ഇത് നിരസിക്കുകയായിരുന്നു.
SUMMARY: Bank strike tomorrow; transactions will be disrupted for three consecutive days















