മധുര: മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിന്റെ പടിഞ്ഞാറൻ ഗോപുരത്തിന് സമീപമുള്ള പ്രശസ്തമായ പഴയ ‘സെൻട്രൽ തിയേറ്റർ’ സമുച്ചയത്തിൽ വൻ തീപിടുത്തം. വൈകുന്നേരത്തോടെയാണ് തിയേറ്റർ കെട്ടിടത്തിൽ നിന്നും പുകയും തീയുമുയർന്നത്. 15 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ ചേര്‍ന്നാണ് തീ അണച്ചത്.
അപടകടത്തിൽ ആർക്കും പരിക്കുകളില്ല. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേനയും പോലീസും സ്ഥിരീകരിച്ചു. കോവിഡ് കാലം മുതൽ പ്രവർത്തനരഹിതമായിരുന്ന തിയറ്റർ നിലവിൽ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.
SUMMARY: Fire breaks out at an 86-year-old theatre near Madurai Meenakshi Temple; no casualties reported.
















