കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കള്ളനോട്ട് അച്ചടിക്കാനുപയോഗിക്കുന്ന ആധുനിക പ്രിന്ററുകളും, നോട്ടെണ്ണുന്ന മെഷീനുകളും അടക്കമുള്ളവയാണ് കണ്ടെടുത്തത്. ഇതിനുപുറമേ, നടത്തിയ വിശദമായ പരിശോധനയിൽ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇവ കൂടാതെ ആഡംബര വാച്ചുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. സംഭവവുമായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY; Counterfeit currency production unit discovered in Kollam; materials worth 2.5 crore rupees and gold seized.
















