ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം ‘കലാസപര്യ 2026’ സംഘടിപ്പിച്ചു. പരിപാടികള്‍ കന്നഡ പിന്നണി ഗായികയും ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുമായ ശ്വേത ഹിരേമഠ് ഉദ്ഘാടനം ചെയ്തു.
കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന്‍ സി, സെക്രട്ടറി ബാലകൃഷ്ണന്‍ പി.വി.എന്‍, കേരള സമാജം പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി റെജി കുമാര്‍, കെ എന്‍ ഇ ട്രഷറര്‍ സയ്യിദ് മസ്താന്‍, കേരള സമാജം ട്രഷറര്‍ ജോര്‍ജ് തോമസ്, കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാഗിത രാജേന്ദ്രന്‍, ഡോ. അമുദ ജെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബെംഗളൂരുവിലെ 20 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. യുവത്വം, സര്‍ഗാത്മകത, കലാപ്രകടനം, സാംസ്‌കാരിക വൈവിധ്യം എന്നിവയുടെ സമന്വയമായാണ് കലാസപര്യ 2026 വിഭാവനം ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കണ്ടെത്താനും അവതരിപ്പിക്കാനും ഈ സാംസ്‌കാരികോത്സവം മികച്ച വേദിയൊരുക്കി.
സോളോ സിംഗിംഗ്, സോളോ ഡാന്‍സ്, ഫാഷന്‍ വാക്ക്, ഗ്രൂപ്പ് ഡാന്‍സ്, ബീറ്റ് ബോക്‌സിംഗ്, പെയിന്റിംഗ്, മേക്കോവര്‍, മെഹന്തി, നേയില്‍ ആര്‍ട്ട്, മൊബൈല്‍ ഫോട്ടോഗ്രഫി തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റേജ്, ഓഫ്-സ്റ്റേജ് മത്സരങ്ങളാണ് കലാസപര്യ 2026-ല്‍ ഉള്‍പ്പെടുത്തിയിരുന്നത്.
SUMMARY: Kairali Niketan Golden Jubilee College Inter-Collegiate Cultural Festival
















