തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു. സെപെഹ്റാൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലാണ് സംഭവം. മഷ്ഹദില്‍ നിന്ന് കെർമാൻഷായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ടയർ ടേക്ക് ഓഫിന് പിന്നാലെ നഷ്ടപ്പെട്ടതിനെ തുടർന്നാണ് പൈലറ്റുമാർ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചത്.
തുടർന്ന് വിമാനം മഷ്ഹദ് വിമാനത്താവളത്തിലേക്ക് തിരികെ എത്തിച്ച് ലാൻഡ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ക്യാബിൻ സീലിങ്ങിന്റെ ചില ഭാഗങ്ങള്‍ അടർന്നുവീണത്. ടേക്ക് ഓഫിനിടെ ടയർ പൊട്ടിയതാകാം സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് സെപെഹ്റാൻ എയർലൈൻസ് വക്താവ് ഹസൻ ജാഫരി അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കെർമാൻഷായിലേക്ക് അയച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനയ്ക്കായി മഷ്ഹദ് വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചെങ്കിലും പിന്നീട് സർവീസ് പുനരാരംഭിച്ചു.
SUMMARY: The aircraft’s ceiling collapsed during an emergency landing
















