തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി ആവശ്യകതയില്‍ നിലവില്‍ 700 മുതല്‍ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണത്തിന് സാധ്യത. ഗ്രിഡ് ഫ്രീക്വൻസിയില്‍ പ്രശ്നമുണ്ടാകുകയോ പവർ എക്സ്ചേഞ്ചില്‍നിന്ന് ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്‌ഇബി അറിയിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ ഗ്രിഡില്‍ അധിക വൈദ്യുതി ലഭിച്ചിരുന്നു. ഇതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. നിലവില്‍ മറ്റ് സംസ്ഥാനങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്ന ഏകദേശം 260 മെഗാവാട്ട് വൈദ്യുതി ഗ്രിഡിലുണ്ടെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കുന്നത്. ഇത് കേരളത്തിന് ഉപയോഗിക്കാനായാല്‍ പ്രതിസന്ധിക്ക് ആശ്വാസമാകും. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പവർ എക്സ്ചേഞ്ചില്‍നിന്നും ആവശ്യമായ വൈദ്യുതി ലഭിച്ചാല്‍ ഇന്നും നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
SUMMARY: KSEB states that restrictions may have to be imposed in the state today as well
















