സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം.

ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ എന്തോ പറഞ്ഞതിന്റെ പേരിലായിരുന്നു കൊടുംകൃത്യമെന്നാണ് പോലീസ് പറയുന്നത്. അവിടെ വെച്ചായിരുന്നു വാക്കുതർക്കം. അമ്മയെ വിളിച്ച്‌ അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു. അതിനിടയില്‍ കത്തിക്കെടാ എന്ന് പറഞ്ഞ് കുപ്പി തുറന്ന് പെട്രോള്‍ അരുണിന്റെ ദേഹത്തേക്ക് ഒഴിച്ചെന്ന് അരുണിന്റെ സുഹൃത്തായ ഗീവർഗീസ് പോലീസിന് മൊഴി നല്‍കി.

അരുണിന്റെ ഷർട്ട് നനഞ്ഞ് പെട്രോള്‍ താഴേക്ക് ഒഴുകി. ഇതിനിടയില്‍ ജിഷ്ണു പലപ്രാവശ്യം ലൈറ്റർ കത്തിക്കുകയും ഓഫാക്കുകയും ചെയ്തുവെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയില്ല. തീ ആളിയതോടെ എല്ലാവരും ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസ് വിളിച്ച്‌ അരുണിനെയും ജിഷ്ണുവിനെയും ആശുപത്രിയിലാക്കിയത്.

SUMMARY: The young man who was set on fire after a friend poured petrol on him has died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

16കാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ; കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം....

Related Articles

Popular Categories