ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ അക്ഷര മലയാള വേദി, നക്ഷത്ര ഭാഷാ പഠനകേന്ദ്രം, വിദ്യാജ്യോതി പഠന കേന്ദ്രം എന്നിവയുടെയും ആഭിമുഖ്യത്തിൽ നഞ്ചൻഗുഡ് ഇൻഫന്റ് ജീസസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ലേഡീസ് ക്ലബിന്റെ മുതിർന്ന അംഗം മാഗി ജോണി ഉദ്ഘാടനം ചെയ്തു. ലേഡീസ് ക്ലബ്ബിൻ്റെ മുതിർന്ന അംഗവും നഞ്ചൻഗുഡു ഗവൺമെൻറ് ഹോസ്പിറ്റലിൽ 28 വർഷമായി നഴ്‌സായി സേവനമനുഷ്ഠിക്കുന്ന കമലാക്ഷിയെ ചടങ്ങിൽ ആദരിച്ചു. തിരുവാതിര, വിവിധതരം ഓണക്കളികൾ, ഓണസദ്യ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ നടന്നു.മലയാളം മിഷൻ അധ്യാപകരും വിദ്യാർത്ഥികളും നഞ്ചൻഗുഡ് ലേഡീസ് ക്ലബ് അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. അജിത ശശി, സൂസമ്മ വിക്ടർ, റോസമ്മ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി
















