വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ മുപ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സുഡാനില്‍ ഉടനീളമുള്ള ആയിരത്തോളം ചെറുകിട ഖനികളിലൊന്നിലാണ് അപകടം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സുഡാനിലെ രണ്ടാമത്തെ ഖനിയിലാണ് അപകടം നടക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറന്‍ സുഡാനിലെ മറ്റൊരു സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 82 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് സുഡാനിലെ ഖനികളില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ദിവസവേതനത്തില്‍ നിരവധി യുവാക്കളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.

ഖനനത്തിനായി മതിയായ ഉപകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും കൈകളും ഷവലുകളും പിക്കാസുകളും ഉപയോഗിച്ചാണ് ഇവിടെ ഖനന പ്രവൃത്തികള്‍ നടന്നതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രാസവസ്തുക്കളില്‍ നിന്നുള്ള വിഷബാധയും ഇത്തരം അപകടങ്ങളും ഖനികളിലെ തൊഴിലാളികളുടെ ജീവനെടുക്കുന്നത് സ്ഥിരംസംഭവമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ഖനിയിലെ തൊഴിലാളികള്‍ ആരോപിക്കുന്നു.

ശനിയാഴ്ച രാത്രിയോടെയാണ് ഖനിയുടെ ഒരു ഭാഗം തകര്‍ന്നുവീഴാന്‍ തുടങ്ങിയതെന്നാണ് പ്രദേശത്ത് ജോലി ചെയ്തിരുന്ന അബ്ദല്‍ഹായ് ഖരീഫ് അബാകര്‍ പറഞ്ഞത്. ഞായറാഴ്ചയോടെ 11 മൃതദേഹങ്ങള്‍ പുറത്തെടുത്തതായും 30 പേരെ രക്ഷപ്പെടുത്തിയതായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സുഡാനീസ് മിനറല്‍ റിസോഴ്സസ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാണാതായ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ കമ്പനി അനുശോചനം രേഖപ്പെടുത്തിയെങ്കിലും അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

SUMMARY: 11 workers died after a gold mine collapsed in northeastern Sudan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ്...

സി-ഡോട്ടിൽ ഓണാഘോഷം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ കേന്ദ്ര ഗവണ്മെന്റ് ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടിലെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സമാപിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത്...

കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും പ്രധാന ചർച്ചയായേക്കും

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും....

ബെംഗളൂരു സെൻട്രൽ ജയിലിൽ ‘ബേക്കറി ഓൺ വീൽസ്’; തടവുകാർ തയ്യാറാക്കുന്ന പലഹാരങ്ങൾ ഇനി നഗരത്തിലെത്തും

ബെംഗളൂരു: പരപ്പന അഗ്രഹാരയിലെ ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർക്ക് തൊഴിൽപരിശീലനം നൽകുന്നതിനും...

Related Articles

Popular Categories