ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബർ നാല് മുതല്‍ 10 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കൻ ഡല്‍ഹിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ യുഎപിഎ ചുമത്തിയാണ് ഷർജീല്‍ ഇമാം, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കൻ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 50-തോളം പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗൂഡാലോചന കേസില്‍ അറസ്റ്റിലായ വിദ്യാർഥി നേതാക്കള്‍ അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസിന്റെ വിചാരണ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
SUMMARY: Delhi Riots: Sharjeel Imam granted interim bail
















