സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. കലാകൂട്ടായ്മയായ ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനായ അദ്ദേഹം, മലയാള കലയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് വിടചൊല്ലിയത്. നാടകരചയിതാവ്, സാംസ്‌കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു. മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിനൊപ്പം സൂര്യ കൃഷ്ണമൂർത്തി ജോലി ചെയ്തിട്ടുണ്ട്.

മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) തുടങ്ങിയ നാടകങ്ങൾ അദേഹത്തിന്റെ രചനകളാണ്. ഇതിൽ അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘മേൽവിലാസം’ എന്ന നാടകം നാനൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെടുകയും, പിന്നീട് ഇതേ പേരിൽ സിനിമയാവുകയും ചെയ്തു. ആ ചിത്രത്തിന് തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തിയാണ്. .

കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ ജനപ്രിയമായതും അദേഹത്തിന്റെ കൈകളിലൂടെയാണ്. കേരള സർക്കാരിന്റെ ഉയർന്ന പുരസ്കാരങ്ങളിലൊന്നായ ‘കേരള പ്രഭ’ (2023), കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു, എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും...

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ....

മാലപൊട്ടിക്കൽ; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 129 ഗ്രാം സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ തുടർച്ചയായി നടന്ന രണ്ട് മാലപൊട്ടിക്കൽ കേസുകൾക്ക് പരിഹാരം...

55 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ഗൗതം കൃഷ്ണയ്ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തി

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ...

Related Articles

Popular Categories