മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശിനി ലിസ്ന നബീൽ (28) ആണ് മരിച്ചത്.
സഹയാത്രികരും ബന്ധുക്കളുമായ പാറക്കല്ലിൽ കരീം ഹാജിയുടെ മകൻ സബീദ്, സബീദിന്റെ ഭാര്യ, ഇവരുടെ ഒരു മകൻ, നബീലിന്റെ രണ്ടു മക്കൾ എന്നിവർ അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് പാലോടുനിന്നും മൈസൂരുവിലേക് വിനോദയാത്ര പോയത്. ബുധനാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങവേ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകട വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർന്ന് മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
SUMMARY: Accident involving a car and a lorry in Gundlupet: Malayali woman dies.















