ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല; സോഷ്യൽ മീഡിയ വാർത്തകൾ വ്യാജമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. 2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

sarathi.parivahan.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ‘Others’ എന്ന ലിങ്കിലെ ‘Update Mobile Number’ ഓപ്ഷൻ ഉപയോഗിച്ച് പൊതുജനങ്ങൾ സ്വയം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ മാത്രം ഓഫീസുകൾ സന്ദർശിച്ചാൽ മതിയാകും. ഔദ്യോഗിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചു.
SUMMARY: No deadline has been set for linking mobile numbers to driving licenses; the Motor Vehicles Department has dismissed social media reports as fake.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

Related Articles

Popular Categories