ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമം 2026, സെപ്റ്റംബര്‍ 27, 2026 ഞായറാഴ്ച, വിജയ കിരണ്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കഗ്ഗദാസപുരയില്‍ രാവിലെ 9.30 ന് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ ഷിബു കെ എസ് അധ്യക്ഷത വഹിക്കും. വി. എസ്. ജോയ് എംഎല്‍എ, ബൈരതി ബസവരാജ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാവും.
സോണ്‍ കുടുംബാംഗങ്ങളുടെ കലാ പരിപാടികള്‍, ഓണസദ്യ, ചെണ്ട മേളം, കണ്ണൂര്‍ ഷെരീഫും അഖില ആനന്ദ് ടീമും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സോണ്‍ കണ്‍വീനര്‍ ബിനു പി, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ രജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യം. വിശദ വിവരങ്ങള്‍ക്ക് 97403 85828, 94486 21918
SUMMARY: Kerala Samaj K. R. Puram Son Ponnona Sangam on 27th
















