എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പദ്ധതി രേഖ) തയാറാക്കുന്നതിനായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പിജെ ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരും അംഗങ്ങളായിരിക്കും. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് നാല് മാസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയില്‍ കേരള സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.ച്ച്.എ) മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയില്‍ ഒന്നായിരുന്നു ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. 2026-27ലെ സംസ്ഥാന ബഡ്ജറ്റില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനല്‍മെന്റ്, ക്ലെയിം മാനേജ്‌മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം എന്നിവയും സമിതി പരിശോധിക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുകയാണെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്. ആദ്യ ബജറ്റിലും ഇത് ഉൾപ്പെടുത്തിയിരുന്നു.
SUMMARY: 25 lakhs for all families; Oommenchandy health insurance scheme to reality

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

Related Articles

Popular Categories