കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നല്‍ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. തേവരയിലുള്ള ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലുള്ള രണ്ട് വീടുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു.

കണ്ടെത്തിയ വിദേശനാണ്യത്തിന് ഇന്ത്യൻ രൂപ ഏകദേശം 75,000 രൂപയോളം മൂല്യം വരുമെന്നും വിജിലൻസ് വ്യക്തമാക്കി. തന്റെ ലോഡ്ജില്‍ നിന്നുള്ള മാസവരുമാനമാണ് പിടിച്ചെടുത്ത പണമെന്നാണ് പ്രജനി രാജന്റെ മൊഴി. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്‌പെഷ്യല്‍ സെല്‍ എസ്‌പി എം ജെ സോജൻ, ഡിവൈഎസ്‌പി എ എല്‍ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ നിന്ന് വാറന്റ് വാങ്ങിയശേഷമാണ് റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. നേരത്തെ മുതല്‍ തന്നെ ഇവർ വിജിലൻസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. പണത്തിന് പുറമേ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

SUMMARY: Illegal fund collection and irregularities; Vigilance raids at the GST Joint Commissioner’s office and residences in Kochi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

Related Articles

Popular Categories