ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’ ഞായറാഴ്ച ചന്നസാന്ദ്രയിലെ ശ്രീ സായി കൺവെൻഷൻ സെന്ററിൽ നടക്കും.
രാവിലെ 9.30ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും. കേരള സമാജം (രജി.), കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും ഈസ്റ്റ് ഡിവിഷൻ ചെയർമാനുമായ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.
കേരള സഹകരണ മന്ത്രി എം. ലിജു, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, പി.സി. മോഹൻ എം.പി., എം.എൽ.എമാരായ അൻവർ സാദത്ത്, ശരത് ബച്ചഗൗഡ, മഞ്ജുള ലിംപാവലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഈസ്റ്റ് ഡിവിഷനിലെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഓണസദ്യ, ശിങ്കാരിമേളം, ദുർഗാ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
SUMMARY: Kerala Samaj Karnataka East Division is celebrating Onam today
















