അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഉടൻ തന്നെ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ പോലീസ് കയറിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

നേതാക്കൾ എത്തുന്നതറിഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവ സന്നാഹവുമായി പോലീസ് നിലയുറപ്പിച്ചിരുന്നു. മറ്റ് യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പോലീസ് വിമാനത്തിൽ കയറി സി.ജെ.പി. നേതാക്കളെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തശേഷം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന വിവരം നിലവിൽ ലഭ്യമില്ല.

അതേസമയം നേതാക്കളെ വിമാനത്തില്‍ കയറി കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് സിജെപി പറഞ്ഞു. ദീപ്കെ ഉള്‍പ്പടെയുള്ള നേതാക്കളെ ഉടന്‍ വിട്ടയയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍കൂട്ടി തയാറാക്കിയ നാടകമാണ് ഡല്‍ഹി പോലീസിന്‍റേതെന്നും പ്രക്ഷോഭസ്ഥലത്തേക്ക് നേതാക്കള്‍ എത്താതിരിക്കാന്‍ തടയുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

ഡ​ൽ​ഹി​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് മു​മ്പാ​യി സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ഖ​മാ​യ ധ്രു​വ് റാ​ഠി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഗു​ഡ്ഗാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.50 ഓ​ളം പൊ​ലീ​സു​കാ​ർ വെ​ള്ളി​യാ​ഴ്ച ത​ന്നെ ധ്രു​വ് റാ​ഠി​യു​ടെ വ​സ​തി വ​ള​ഞ്ഞി​രു​ന്നു. രാ​വി​ലെ വീ​ട്ടി​യി​ൽ ക​യ​റി റാ​ഠി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജന്തർ മന്ദർ സമരംത്തില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, കെ എൻ ബാലഗോപാൽ എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജന്തർ മന്ദർ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. റിപ്പോർട്ടർ ടിവിയിലെ മാധ്യമ പ്രവർത്തകരായ റോഷ്നി, ഫർസ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
SUMMARY: Abhijit Deepke in custody; police boarded the flight and took him into custody.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മിഷന്‍ ചക്ക കൊമ്പന്‍; മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിച്ചു, 140 അംഗ സംഘം രംഗത്ത്

ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി....

ഡല്‍ഹിയില്‍ കഫേ പാര്‍ട്ടിക്കിടെ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലെ കഫേയിൽ വെച്ചുനടന്ന രാത്രി പാർട്ടിക്കിടെ...

റിയാദിലെ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ സിറ്റിയിൽ വീണ്ടും ആക്രമണം; 2 ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്‌ദുള്ള ഫിനാൻഷ്യൽ...

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ 2027 പകുതിയോടെ; പരീക്ഷണ ഓട്ടം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി ഇടനാഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ നവീകരണവും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ...

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

Related Articles

Popular Categories