ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് മൃദംഗ വാദനത്തിലെ പെരുമഴക്കാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യൻ ക്ലാസിക്കൽ സംഗീത രംഗത്ത് ഒട്ടനവധി പ്രമുഖ ഗായകർക്കൊപ്പവും വിദ്വാനുകൾക്കൊപ്പവും അദ്ദേഹം വേദികൾ പങ്കിട്ടിട്ടുണ്ട്. എട്ടാം വയസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കിയാണ് മൃദംഗവാദനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എട്ടു പതിറ്റാണ്ടിലേറെക്കാലം സംഗീതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
2025-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ടാഗോർ രത്ന പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, സംഗീത കലാശിഖാമണി എന്നിവയും ലഭിച്ചിട്ടുണ്ട്.
SUMMARY: Renowned Mridangam maestro Padma Shri Guruvayur Dorai has passed away.
















