നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം: ഇഡിആര്‍ ജര്‍മ്മനിയിലേക്ക് അയക്കും

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ ലഭിക്കുന്നത് വൈകും. വാഹനത്തിലെ ഇഡിആർ ഉപകരണം ജർമ്മനിയിലെ ബിഎംഡബ്ലിയു ആസ്ഥാനത്തേക്ക് അയച്ച്‌ പരിശോധിച്ച ശേഷമേ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുള്ളൂ. കമ്പനിയുടെ സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇതോടെ അപകട സമയത്തെ വാഹനത്തിന്റെ വേഗതയും മറ്റ് സാങ്കേതിക വിവരങ്ങളും പോലീസിന് ലഭ്യമാകാൻ കൂടുതല്‍ സമയമെടുക്കും. അതിനിടെ, കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിനെ സമീപിച്ചു. അഡ്വക്കേറ്റ് ജോണ്‍ എസ്. റാല്‍ഫിന്റെ പേര് നിർദേശിച്ചുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി.

കേസിലെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവർ തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാറോടിച്ച 19-കാരൻ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

SUMMARY: Nedumbassery Mini Cooper Accident: EDR to be Sent to Germany

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോള്‍ഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗം; കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ബിജെപി നേതാവിനെതിരെ...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കുരുക്ക് മുറുകുന്നു; വിജിലൻസിന് പുറമെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ കേസ്...

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത്...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 1400...

കോഴിക്കോട് മലബാര്‍ ഗോള്‍ഡിന്റെ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവർത്തിക്കുന്ന മലബാർ ഗോള്‍ഡിന്റെ ഓർനമെന്റ് ബോക്‌സ് നിർമാണ...

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗം; കണ്ണൂരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ബിജെപി നേതാവിനെതിരെ...

ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന്​ എട്ട്​ കോടി കവർന്ന കേസ്: പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി...

ദീപാവലി: പടക്കവിൽപ്പന നിയന്ത്രിക്കുന്നതടക്കമുള്ള സുരക്ഷ നടപടികൾക്ക് തുടക്കം

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിൽ പടക്കവിൽപ്പന നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി...

കർണാടകയിൽ അവയവദാന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നു: 6,291 പേർക്ക് പ്രതീക്ഷയേകി സർക്കാരിന്റെ തീരുമാനം

ബെംഗളൂരു: കർണാടകയിൽ 6,291 രോഗികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതായി ആരോഗ്യവകുപ്പിന്റെ അവലോകന...

Related Articles

Popular Categories