ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടി. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.

സൗദി വിമാനത്താവളങ്ങൾ, ഊർജ മേഖലയിലെ ഉൾപ്പെടെ മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും’ ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ബുധനാഴ്ച ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഷൈബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരിക്കേറ്റു.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 24 വരെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ളവ നവംബർ 30 വരെയും റദ്ദാക്കി.

വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ഉംറ തീർഥാടകരും പ്രതിസന്ധിയിലായി. ഇവരുടെ മടക്കയാത്ര വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ഏകോപനം നടത്തുന്നുണ്ട്. അടിയന്തരമായി മടങ്ങേണ്ടവർക്ക് ആവശ്യമായ വിസകൾ ലഭിക്കുന്നതിനനുസരിച്ച് ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ വഴി യാത്ര ചെയ്യാമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. സൗദിയിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു.
SUMMARY: Threat of Houthi attacks: IndiGo extends suspension of flight services to Saudi Arabia

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന്...

കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി: രണ്ടരക്കോടി രൂപയുടെ സാമഗ്രികളും സ്വർണ്ണവും പിടികൂടി

കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്....

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് കൂടിയേക്കും; വർധനവ് മൂന്ന് മാസത്തേക്ക്

ബെംഗളൂരു: വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ...

പാ​ലാ​യി​ൽ അ​ച്ഛ​നും മ​ക​നും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) വിവിധയിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

എസ്ഐആർ; കർണാടകയിൽ 2.28 ലക്ഷം ഫോം 7 അപേക്ഷകൾ; അന്തിമ പട്ടിക ഒക്ടോബർ 27-ന്

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ഒക്ടോബർ 22 വരെ...

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ, സൗന്ദര്യവർധക വസ്തു ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക...

Related Articles

Popular Categories