ഖത്തർ കെ‌എം‌സിസി കവർച്ച; വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളില്‍ നിന്നും പുറത്താക്കിയതായാണ് അറിയിപ്പ്. സംസ്ഥാന ലീഗ് കമ്മിറ്റിയാണ് റസാഖിനെ പുറത്താക്കിയത്. കേസിൽ കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണൻ റസാഖിനെതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന് എതിരെ ആരോപണം ഉണ്ടായിരുന്നു. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് നടപടി.

അതേസമയം ഈ ആരോപണങ്ങളെല്ലാം റസാഖ് റൊട്ടാന നിഷേധിച്ചു. തനിക്കെതിരെ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് ഇയാള്‍ നല്‍കിയ വിശദീകരണം. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗുമായി ബന്ധപ്പെട്ട ആരെങ്കിലും കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെങ്കില്‍ കൃത്യമായ നടപടിയെടുക്കുമെന്നാണ് സലാം പറഞ്ഞത്.

കെഎംസിസിയുടെ അല്‍ തുമാമയിലെ ഓഫീസിലെ ലോക്കര്‍ തകര്‍ത്ത് എട്ട് കോടിയോളം ഇന്ത്യന്‍ രൂപയാണ് കവര്‍ന്നത്. 2025 സെപ്റ്റംബറിലാണ് സംഭവം നടന്നത്. കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. അംഗങ്ങള്‍ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ സഹായം നല്‍കാനായി ഓരോരുത്തരിൽ നിന്നും പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഈ തുക സമാഹരിച്ചിരുന്നത്.
അറബിയുടെ വീട്ടില്‍ ഒരു ജോലിയുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കേസിലെ ഒന്നാം പ്രതി ബോംബെ ഷാജി വെല്‍ഡിങ് ജോലിക്കാരനായ തന്നെ ഖത്തറിലെത്തിച്ചതെന്നാണ് ബാലകൃഷ്ണന്‍ അവകാശപ്പെട്ടത്. ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ സംഘം ആവശ്യപ്പെട്ടുവെന്നും ഇവിടെയെത്തിയപ്പോഴാണ് കെഎംസിസിയുടെ ഓഫീസാണെന്ന് മനസിലായതെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കവര്‍ച്ചയില്‍ സഹായിച്ചതെന്നും ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബാലകൃഷ്ണന്‍. കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളത്. നാലാം പ്രതിയാണ് ബാലകൃഷ്ണന്‍. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരാണ് പാസ്പോര്‍ട്ടും വിസയും ശരിയാക്കി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.
SUMMARY: Qatar KMCC Robbery: Muslim League Expels Controversial Businessman Razak Rotana
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

സൈബർ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയം; വൈറ്റ്ഫീൽഡിൽ 10 സിം ബോക്സുകൾ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് മേഖലയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽനിന്ന് സൈബർ തട്ടിപ്പുമായി ബന്ധമുണ്ടെന്ന്...

തമിഴ്‌നാട്ടില്‍ കനത്ത മഴ; ഊട്ടി പാതയില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം...

ചെന്നൈയിൽ ആദ്യ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു

ചെന്നൈ: ചെന്നൈയിലെ പടിഞ്ഞാറൻ മേഖലയിൽ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ...

സൗദി അറേബ്യയിൽ 600-ഓളം കർണാടക ഉംറ തീർഥാടകർ കുടുങ്ങി; അടിയന്തര ഇടപെടൽ തേടി സംസ്ഥാനം

ബെംഗളൂരു: വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ മക്കയിലും മദീനയിലുമായി...

ശബരിമല നെയ്യ് ക്രമക്കേട്: ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി....

Related Articles

Popular Categories