ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം പാതയില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മണ്ണിടിച്ചിലുണ്ടായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായാണ് ഔദ്യോഗിക വിവരം. ഈ അപകടത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ നീലഗിരി റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
Heavy rains in Tamil Nadu have triggered landslides at three locations on Kodaikanal Ghat Road, disrupting traffic for around three hours.
Flooding has also affected residential areas in Cuddalore district, submerging nearly 100 acres of farmland and raising concerns over drainage and desilting.
Follow the complete story on #PBSHABD. Register now at https://t.co/0uMyeVaAOS
#TamilNadu #HeavyRain #Landslide #Flooding #PBSHABD @Indiametdept
— PB-SHABD (@PBSHABD) October 24, 2026
രാത്രി മുതൽ രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പുലർച്ചെയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്ന് പുറപ്പെട്ടു.
VIDEO | Dindigul, Tamil Nadu: Continuous rainfall cuts off Adukkam village, leaving residents stranded without road connectivity.
#TamilNaduRain #Dindigul
(Full video available on PTI Videos – https://t.co/d8jp61yd2p) https://t.co/K4W09cBxjC
— Press Trust of India (@PTI_News) October 24, 2026
കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്.
Heavy rain in the Kodaikanal region on Friday triggered landslips at at least three locations along the main Batlagundu-Kodaikanal Ghat Road. Rainfall for over two hours sent water surging across the road like a flash flood, disrupting traffic.
#kodaikanal #tamilnadu #heavyrain #landslide
— Salar News (@EnglishSalar) October 23, 2026
നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീര് അറിയിച്ചു. ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവച്ചു.
SUMMARY: Heavy rain in Tamil Nadu; a landslide occurred on the Ooty road, with soil falling onto a bus—passengers escaped unharmed.
















