ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം

ചേരാനല്ലൂർ: കൊച്ചി ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ്. നേരത്തെ ബിഎൻഎസ് 281 വകുപ്പു പ്രകാരം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് അനുസരിച്ച് പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ബിഎൻഎസ് 105 വകുപ്പ് (നരഹത്യാ കുറ്റം) പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾകൂടി ചുമത്തിയതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. അഡീഷണൽ ജഡ്ജിയുടെ മകനാണ് പതിനേഴുകാരനായ പ്രതി.

കുട്ടി ഓടിച്ച വാഹനത്തിന്റെ ആര്‍ സി ഉടമ പിതാവായ ജഡ്ജിയാണ്. മകന്‍ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ആദ്യമായാണ് മകന്‍ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.ഞായറാഴ്ച ചേരാനല്ലൂരില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണന്‍. അമിതവേഗത്തിലെത്തിയ കാര്‍ ജയപാലകൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകരുകയും ജയപാലകൃഷ്ണന്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.ബെന്‍സ് കാറാണ് പതിനേഴുകാരന്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പതിനേഴുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളതെന്നാണ് വിവരം.
SUMMARY: Cheranalloor road accident; culpable homicide charge against judge’s son

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു....

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരന് ജാമ്യം അനുവദിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക്...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഇന്നും തീവ്ര മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ തുടരുന്നതിനിടെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....

പുലകേശിനഗർ സ്ഫോടനം: അസം സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ബെംഗളൂരു:നഗരത്തിലെ പുലകേശിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി...

ബെംഗളൂരുവിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ ഹോസ ഗുഡ്ഡദഹള്ളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ...

Related Articles

Popular Categories