ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി സുനോജ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സർജാപുര സ്പർശ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രാവിലെ കാറിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മലയാളി സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ക്ലബ്ബ് (BMC) സ്ഥാപകനായിരുന്നു. കണ്ണൂർ ചൊക്ലി സ്വദേശിയാണ്. ഹെബ്ബാൾ കെംപാപുരയിലായിരുന്നു താമസം. വേസോൺ എഡുക്കേഷണൽ കൾസൾട്ടൻസിയുടെ മാനേജിങ്ങ് ഡയറക്ടർ ആണ്. ഭാര്യ: കീർത്തന പുരുഷോത്തമൻ. മക്കൾ: അയാൻ, അർഹ.
















