ന്യൂഡൽഹി : ഡൽഹി ഷഹ്ദര ജില്ലയിലെ സർക്കാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൃഷ്ണ നഗറിൽ സ്ഥിതി ചെയ്യുന്ന സർവോദയ കന്യ വിദ്യാലയത്തിലാണ് ദാരുണസംഭവം നടന്നത്. വിദ്യാർഥിനി സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ചയാണ് സംഭവം. സ്കൂളിൽ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
#WATCH | Today, a PCR call regarding a fire incident was received from a school in Krishna Nagar, Delhi. Upon receipt of the information, police staff from PS Krishna Nagar promptly reached the spot, where an approximately 18-year-old female student of Class 12th was found in a burnt condition behind the school guard room. During preliminary proceedings, certain materials were recovered from the spot and the deceased’s school bag. The Crime Team was called to inspect the scene and collect relevant evidence. The circumstances leading to the incident are being examined, and further enquiry is in progress: Delhi Police
(Visuals from outside the school)
— ANI (@ANI) October 24, 2026
17 വയസുള്ള പെൺകുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പെൺകുട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാണെന്നും മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വിദ്യാർഥിനിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം വിദ്യാർഥിനി രാവിലെ ഏറെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോയതെന്ന് സഹോദരി അറിയിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂൾ അധികൃതർ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവസ്ഥലത്ത് പരിശോധന നടത്താനും തെളിവുകൾ ശേഖരിക്കാനും പോലീസിന്റെ ക്രൈം ടീം എത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
- Karnataka : Sahai (24-hour): 080 65000111, 080 65000222
- Tamil Nadu : State health department’s suicide helpline: 104
- Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
- Andhra Pradesh : Life Suicide Prevention: 78930 78930
- Roshni : 9166202000, 9127848584
- Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
- Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)
SUMMARY: A Class 12 student died after setting herself on fire at her school in Delhi; three notes were found in her bag.
















