മലപ്പുറം: മദ്യലഹരിയില്‍ യുവാവ് അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് അധ്യാപകന്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍ ആണ് മരിച്ചത്. മലപ്പുറം പറപ്പൂര്‍ സ്വദേശി അക്ബര്‍ അലി ഓടിച്ച കാര്‍ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ ഏറെ ദുരേക്ക് തെറിച്ചുപോയി. ഒതുക്കങ്ങലില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഹബീബിന് പരുക്കേറ്റിട്ടുണ്ട്. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ജീവഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന് കാറോടിച്ചിരുന്ന അക്ബര്‍ അലിയെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
SUMMARY: In Malappuram, a teacher died after a car—driven by a young man under the influence of alcohol—collided with his scooter; a young man accompanying the teacher sustained injuries.
















