സ്കൂളുകളിൽ കന്നഡ രാജ്യോത്സവ ആഘോഷം നിർബന്ധം; നവംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആഘോഷം ഒഴിവാക്കരുതെന്ന് ഉത്തരവ്

ബെംഗളൂരു: കർണാടകയിലെ എല്ലാ സ്കൂളുകളിലും കന്നഡ രാജ്യോത്സവം നിർബന്ധമായും ആഘോഷിക്കണമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. നവംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആഘോഷം ഒഴിവാക്കാനോ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനോ പാടില്ലെന്നും വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ പ്രൈമറി, ഹൈസ്കൂളുകൾക്കെല്ലാം നിർദേശം ബാധകമാണ്. ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 15-ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ആഘോഷം കൃത്യമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സ്കൂൾ മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ദേശീയ ദിനങ്ങൾ, സംസ്ഥാന ഉത്സവങ്ങൾ, പ്രധാന ജയന്തികൾ എന്നിവ നിശ്ചിത ദിവസങ്ങളിൽ തന്നെ സ്കൂളുകളിൽ ആദരവോടെ ആഘോഷിക്കണമെന്നാണ് സർക്കുലറിലെ നിർദേശം. ഞായറാഴ്ചയാണെന്ന കാരണത്താൽ കന്നഡ രാജോത്സവ ആഘോഷത്തിൽ നിന്ന് സ്കൂളുകൾക്ക് വിട്ടുനിൽക്കാനാകില്ല.

എന്നാൽ ഞായറാഴ്ച സ്കൂളുകളിൽ പരിപാടി സംഘടിപ്പിക്കേണ്ടിവരുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അവധി ക്രമീകരണങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഞായറാഴ്ച കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാമെന്ന് ചില സ്കൂൾ മേധാവികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1956 നവംബർ ഒന്നിന് കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് മൈസൂരു സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും കന്നഡ രാജ്യോത്സവം ആഘോഷിക്കുന്നത്. 1973 നവംബർ ഒന്നിനാണ് മൈസൂരു സംസ്ഥാനത്തിന് കർണാടക എന്ന് പുനർനാമകരണം ചെയ്തത്.
കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ആഘോഷം നിർബന്ധമാക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും ഐ.ടി കമ്പനികളിലും സ്ഥാപനങ്ങളിലും കന്നഡ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഈ ദിനം ആചരിക്കുന്നത്.
SUMMARY: Kannada Rajyotsava celebrations made mandatory in schools; directive issued stating that celebrations should not be skipped even though November 1st falls on a Sunday.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോട്ടിനുള്ളിലെ മീൻ സംഭരണ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനു സമീപമുള്ള തദഡി മത്സ്യബന്ധന തുറമുഖത്ത്...

ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേയ്ക്ക്

ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ...

പാ​ക്കി​സ്ഥാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 10 പേ​ർ മ​രി​ച്ചു

കറാച്ചി: ദക്ഷിണ പാ​ക്കി​സ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള തർപാർക്കർ ജില്ലയിലെ ദാനോ ദണ്ഡൽ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ; മുംബൈ-ബെംഗളൂരു വന്ദേഭാരത് നവംബർ മൂന്നു മുതൽ

ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

Related Articles

Popular Categories