കറാച്ചി: ദക്ഷിണ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള തർപാർക്കർ ജില്ലയിലെ ദാനോ ദണ്ഡൽ മിത്തിയിലെ ജില്ലാ ആശുപത്രി ആശുപത്രിവളപ്പിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തു പേർ മരിച്ചു. പ്രസവം കഴിഞ്ഞ സ്ത്രീയെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്ന ആംബുലൻസിലാണു ദുരന്തമുണ്ടായത്. മരിച്ചവരിൽ ഈ സ്ത്രീയും ഉൾപ്പെടുന്നു.
🚨 Tharparkar, Pakistan: The death toll has risen to 10 in an incident involving the transfer of patients by ambulance from Dano Dhandhal Hospital.
#Pakistan https://t.co/MCaofR6iA4
— Asia Front (@asiafront0) October 29, 2026
ആംബുലൻസിനുള്ളിൽ ഓക്സിജൻ സിലിണ്ടർ ക്രമീകരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടർന്ന് വാഹനം പൂർണമായും തീപിടിച്ചു നശിച്ചു. ചികിത്സയിലായിരുന്ന സ്ത്രീ, നവജാത ശിശു, അവരുടെ ബന്ധുക്കൾ, ആശുപത്രിയിലെ ജീവനക്കാർ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഈ ദാരുണ സംഭവത്തിൽ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
SUMMARY: 10 people died after an oxygen cylinder exploded at a hospital in Pakistan.
















