തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 155 രൂപയും പവന് 1240 രൂപയും കുറഞ്ഞു. ഇതോടെ കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായി. കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ പവന് 1,05,560 രൂപയിലാണ് വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.
SUMMARY: Gold rate is decreased
















