ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രെക്ക്’ പരമ്പരയിലെ ക്യാപ്റ്റൻ ജീൻ ലൂക്ക് പിക്കാർഡ്, ‘എക്സ് മെൻ’ സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ബ്രിട്ടീഷ് നടനാണ് വിടവാങ്ങിയത്. ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. അൽഷിമേഴ്സ്, ലെവി ബോഡി ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുമായി ഏറെക്കാലമായി അദ്ദേഹം പോരാടിവരികയായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.

മാർവലിന്റെ ‘എക്സ് മെൻ’ സിനിമകളിൽ പ്രൊഫസർ ചാൾസ് സേവ്യറായി എത്തിയതോടെയാണ് പാട്രിക് സ്റ്റുവർട്ടിന് ആഗോളതലത്തിൽ വലിയ ആരാധകവൃന്ദം ലഭിച്ചത്. വീൽചെയറിൽ കഴിയുന്ന കഥാപാത്രത്തെ അതിസൂക്ഷ്മമായ അഭിനയത്തിലൂടെ അദ്ദേഹം അവിസ്മരണീയമാക്കി. ചിത്രങ്ങളിൽ മാഗ്നെറ്റോയെ അവതരിപ്പിച്ച ഇയാൻ മക്കെല്ലനുമായുള്ള രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017ൽ പുറത്തിറങ്ങിയ ‘ലോഗനി’ലെ വൈകാരിക പ്രകടനവും പ്രേക്ഷക-നിരൂപക പ്രശംസ നേടി. 2020-ൽ തന്റെ എഴുപത്തൊമ്പതാം വയസ്സിലും ‘സ്റ്റാർ ട്രെക്ക്: പിക്കാർഡ്’ എന്ന സ്ട്രീമിംഗ് സീരീസിലൂടെ അദ്ദേഹം വീണ്ടും സ്ക്രീനിലെത്തി.

നാടക-ചലച്ചിത്ര മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2010ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു. ഒരു ടോണി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, നാല് എമ്മി അവാർഡുകൾ, മൂന്ന് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം നാടകവേദിയിലും ദീർഘകാലം സജീവമായിരുന്ന സ്റ്റുവർട്ട് അറുപതിലേറെ ക്ലാസിക് നാടകങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
SUMMARY: Legendary Hollywood star Patrick Stewart has passed away.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല – മകരവിളക്ക് മഹോത്സവം

ബെംഗളൂരു: ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ 17-ന്...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ‘സാന്താ ബീറ്റ്സ് 2026’ കാരൾ ഗാന മത്സരം 29-ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കാരൾ ഗാന മത്സരം...

മഴ ഒഴിയുന്നു; ബെംഗളൂരുവിൽ താപനില 29 ഡിഗ്രി വരെ ഉയരും

ബെംഗളൂരു: നഗരത്തിൽ ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

നമ്മ മെട്രോ പിങ്ക് ലൈൻ; ആദ്യദിനം യാത്ര ചെയ്തത് 33,000-ത്തിലേറെ പേർ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ പുതിയ എലിവേറ്റഡ് പാതയിൽ ആദ്യദിനം...

മൂന്ന് ദിവസത്തെ ബെംഗളൂരു കൃഷിമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: കർഷകരും കാർഷിക മേഖലയിലെ ഗവേഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു...

അഞ്ച് പതിറ്റാണ്ട്, 600ലേറെ സിനിമകൾ, തെലുങ്ക് നടന്‍ ഗിരി ബാബു അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ ഗിരി ബാബു(80)അന്തരിച്ചു. വാര്‍ധക്യസഹജമായ...

തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ....

Related Articles

Popular Categories