തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 13,040 രൂപയും പവന് 1,04,320 രൂപയുമായിരുന്നു വില. ഈ നിരക്കില്‍ നിന്നാണ് ഇന്നത്തെ വലിയ തിരുത്തല്‍ ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും പവന് 83,360 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയും (പവന് 65,200 രൂപ), ഒമ്പത് കാരറ്റ് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5260 രൂപയുമായി (പവന് 42,080 രൂപ). സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2000 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്.
SUMMARY: Gold rate is decreased
















