തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. കേസില്‍ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. എല്‍പിഎസ്ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതികരണവുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി.
നടപ്പാക്കിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാതൊരു തീരുമാനവും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികള്‍ നടപടി കടുപ്പിച്ചത്.
പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അർഹമായ നിയമനം ഉടൻ ഉറപ്പാക്കുക, പ്രധാന ആവശ്യമായ വിദ്യാർത്ഥി അദ്ധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുകയും കോഴ നിയമനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
SUMMARY: Protest in front of the Secretariat; case registered against LP/UP rank holders
















