ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്.

ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

മരണകാരണം സംബന്ധിച്ച്‌ വ്യക്തതയില്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സബിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

SUMMARY: Three members of a family found dead; suspected to be a case of suicide

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ്...

മലബാര്‍ കാൻസര്‍ സെൻ്ററില്‍ 20 ഒഴിവുകള്‍; 37800 രൂപ വരെ ശമ്പളം, അപേക്ഷിക്കാം

കണ്ണൂർ: മലബാർ കാൻസർ സെന്ററില്‍ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക്...

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും...

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

Related Articles

Popular Categories