ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി റാസ്ദാനാണ് വധു. ഇന്നലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒമര്‍ അബുദുള്ള തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.’ ഒരു പുതിയ യാത്ര ആരംഭിച്ചു’– എക്സിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കുറിച്ചു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം റജിസ്റ്റർ ചെയ്തതെന്ന് കുടുംബത്തോട് അടുപ്പമുള്ളവർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹമാണിത്.

ഒമർ അബ്ദുല്ലയും ആദ്യ ഭാര്യ പായൽ അബ്ദുല്ലയും തമ്മിലുള്ള വിവാഹമോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ വിവാഹം. പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കുകയാണെന്നും പരസ്പരം ഫയൽ ചെയ്ത കേസുകൾ പിൻവലിക്കുകയാണെന്നും അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 31 നാണ് സുപ്രീം കോടതി ഒമർ അബ്ദുല്ല – പായൽ അബ്ദുല്ല ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചത്.

കശ്മീരിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഒമര്‍ അബദുള്ള. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനും, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ പേരമകനുമാണ് ഇദ്ദേഹം. 1998, 1999, 2004 വര്‍ഷങ്ങളില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അദ്ദേഹം ചുമതല വഹിച്ചു.

1994ലായിരുന്നു ഒമർ അബ്ദുല്ലയുടെ ആദ്യ വിവാഹം. ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒമർ അബ്ദുല്ലയും പായലും പരിചയപ്പെട്ടത്. ഇരുവർക്കും സഹീർ, സമീർ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. 2009 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് മാധ്യമപ്രവർത്തകയും ടെലിവിഷൻ വാർത്താ അവതാരകയുമാണ് നിധി റസ്ദാൻ. എൻ.ഡി.ടി.വിയിലൂടെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 49കാരിയായ നിധി റസ്ദാന്റെ രണ്ടാം വിവാഹമാണിത്.
SUMMARY: Jammu and Kashmir Chief Minister Omar Abdullah gets married; The bride is journalist Nidhi Razdan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇ​ന്ത്യാ സഖ്യത്തിന്റെ പ്ര​തീ​കാ​ത്മ​ക ഇംപീച്ച്‌മെന്റ് ആരംഭിച്ചു; ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം- രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം....

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക്...

ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച്‌ തീയും...

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ രണ്ട് വിദേശികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഷോക്കേറ്റ് രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ...

Related Articles

Popular Categories