ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്‍ക്കുന്ന പാളയം പ്രദീപിന്റെ സസ്പെന്‍ഷന്‍ കെപിസിസി പിന്‍വലിച്ചു. എതിര്‍ പക്ഷത്തുള്ള ചിറയിന്‍കീഴ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എസ് സജാദിനെയും തിരിച്ചെടുത്തു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് രമ്യാ ഹരിദാസ് ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നീക്കം.

രമ്യാ ഹരിദാസ് ഉള്‍പ്പെട്ട ചിറയന്‍കീഴിലെ തമ്മിലടിക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ നാലാം തീയതിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം.

പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ രാത്രിയോടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിന് പിന്നാലെ രമ്യാ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയായിരുന്നു. രമ്യയ്‌ക്കെതിരെ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ നേതൃത്വം ഇടപെടുകയായിരുന്നു.

SUMMARY: Chirayinkeezhu Scuffle: Congress Reinstates Suspended Leaders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ...

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

Related Articles

Popular Categories